കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala co-operative development & welfare fund board പ്യൂൺ, അറ്റൻഡർ, എൽ ഡി ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങിയോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 5 മുതൽ 2020 ഒക്ടോബർ 22 വരെ അപേക്ഷ സമർപ്പിക്കാം.
സഥാപനം – കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്
വിദ്യാഭ്യാസ യോഗ്യത, ശമ്പളം, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ
1. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- കാറ്റഗറി നമ്പർ :01/2020
- ഒഴിവുകൾ : 01
- ശമ്പളം : 27800 – 59400/-
- വിദ്യാഭ്യാസയോഗ്യത : കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിടെക് ബിരുദം.
2. L.D ക്ലർക്ക്
- കാറ്റഗറി നമ്പർ : 02/2020
- ഒഴിവുകൾ : 13
- ശമ്പളം : 19000 – 43600/-
- വിദ്യാഭ്യാസയോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, HDC/JDC/BSc Co-operation & Banking /B.Com(Co-op), തത്തുല്യ യോഗ്യത, കൂടാതെ ആറു മാസത്തിൽ കുറയാത്ത അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
3. അറ്റൻഡർ
- കാറ്റഗറി നമ്പർ : 03/2020
- ഒഴിവുകൾ : 02
- ശമ്പളം : 17000 – 37500/-
- വിദ്യാഭ്യാസയോഗ്യത : പത്താംക്ലാസ് പാസായിരിക്കണം
4. പ്യൂൺ
- കാറ്റഗറി നമ്പർ : 04/2020
- ഒഴിവുകൾ : 04
- ശമ്പളം : 16500 – 35700/-
- വിദ്യാഭ്യാസയോഗ്യത : ഏഴാംക്ലാസ് പാസായിരിക്കണം
പ്രായപരിധി വിവരങ്ങൾ
Application fees details
- ജനറൽ വിഭാഗക്കാർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് ഒരു കാറ്റഗറിക്ക് 100 രൂപയാണ് ഫീസായി അടക്കേണ്ടത്. ഒന്നിൽ കൂടുതൽ കാറ്റഗറി യിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറവും നിശ്ചിത തുകക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫീസ് കേരള സംസ്ഥാന സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നും കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ് ചെയ്ത് CTS പ്രകാരം മാറാവുന്ന വിജ്ഞാപന കാലയളവിൽ എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
How to apply?
- യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 22 വരെ തപാൽ വഴി അപേക്ഷിക്കാം.
- അപേക്ഷാഫോറം ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജാതി, വിമുക്തഭടൻ, വികലാംഗർ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.
- അപേക്ഷാഫോറവും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും കേരള സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോർഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ തന്നെ സമർപ്പിക്കാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
- അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്.
വിലാസം : ജോയിന്റ് രജിസ്ട്രാർ/ സെക്രട്ടറി, കേരള സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോർഡ്, ഹെഡ് ഓഫീസ്, റ്റി.സി. 25/257(4), ഗാന്ധാരിയമ്മൻ കോവിൽ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം -695001