Information ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും മൊബൈലിൽ സൂക്ഷിക്കാൻ എം-പരിവാഹൻ

ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും മൊബൈലിൽ സൂക്ഷിക്കാൻ എം-പരിവാഹൻ

-

1989ലെ മോട്ടർ വാഹനനിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഡ്രൈവിങ് ലൈസൻസ്, വാഹനങ്ങളുടെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇനി കയ്യിൽ വയ്‌ക്കേണ്ടതില്ല. പകരം, അവ എം-പരിവാഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ സ്റ്റോർ ചെയ്താൽ മതി..

സംഗതി വളരെ എളുപ്പമാണ്. താഴെപ്പറയുന്ന ക്രമത്തിൽ 5 മിനിറ്റ് കൊണ്ട് ചെയ്യാവുന്നതേയുള്ളൂ, ഇത്.

1. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് mParivahan എന്ന ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുക.  ലിങ്ക് താഴെ. ‘Open’ എന്ന് പച്ച നിറത്തിലുള്ള ബട്ടണിൽ കാണാം.

2. ആപ് തുറന്നാലുടൻ കോവിഡ്, ആരോഗ്യസേതു ഡൗൺലോഡ് എന്നിവ സംബന്ധിച്ച അറിയിപ്പും തുടർന്ന്, ഫെബ്രുവരി മുതൽ കാലാവധി തീരുന്ന ട്രാഫിക് രേഖകൾ ഡിസംബർ വരെ പ്രാബല്യത്തിൽ നിൽക്കുമെന്ന അറിയിപ്പുമാണ്. ഇവ രണ്ടും ക്ലോസ് ചെയ്താൽ എംപരിവഹൻ എത്തും.

3. ഇടതുവശത്ത് മുകളിൽ RC, DL എന്നു കാണാം. നീലയിൽ വെളുത്ത അക്ഷരത്തിലുള്ളതാണ് ആക്റ്റീവ് മെനു. Enter RC number to get details എന്നുള്ളിടത്ത് വണ്ടി നമ്പർ അടിക്കുക. അക്ഷരങ്ങളും അക്കങ്ങളും ഇടയിൽ ഗ്യാപ്പില്ലാതെ തുടർച്ചയായി എഴുതണം.

തുടർന്ന് അതിന് വലതുവശത്തെ സെർച്ച് ചിഹ്നത്തിൽ അമർത്തുക. നമ്മുടെ വാഹനത്തിന്റെ വിശദവിവരങ്ങൾ തെളിയും. താഴെ Add to Dashboard for Virtual RC എന്ന ബട്ടണിൽ അമർത്തുക.

4. ഈ സമയത്ത് ലോഗിൻ ചെയ്യാൻ പറയും. തുടർന്നു വരുന്ന സ്‌ക്രീനിൽ ആദ്യം മൊബൈൽ നമ്പർ അടിക്കാനുള്ള സ്ഥലം കാണാം. ഇത് ഇപ്പോൾ റജിസ്റ്റർ ചെയ്തവർക്കുള്ളതാണ്. താഴെ Sign Up എന്ന ലിങ്കിൽ അമർത്തുക. ഇനി നമ്പർ നൽകാം. Terms & Conditions സമ്മതിക്കുന്നതായി താഴെയുള്ള ചെറിയ ചതുരത്തിൽ ക്ലിക്ക് ചെയ്യുക. Submit. ഇപ്പോൾ ഒരു ഒടിപി വരും. അത് അടിക്കുക. കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാനും ഒടിപി മെസേജിൽ സംവിധാനമുണ്ട്. അടുത്ത സ്‌ക്രീനിൽ മൊബൈൽ നമ്പറിന് മുകളിൽ പേരെഴുതാനുള്ള സ്ഥലത്ത് പേര് കൃത്യമായി ടൈപ്പ് ചെയ്യണം. Sign Up.

5. ഇപ്പോൾ നമ്മൾ വീണ്ടും ലോഗിൻ ചെയ്യാൻ പോയ സമയത്തെ സ്‌ക്രീനിൽ എത്തും. താഴെ നമ്മൾ ആദ്യം അടിച്ച വണ്ടിയുടെ നമ്പറും നമ്മുടെ പേരും കാണാം. അതിനു നേരെ വലതുവശത്തേക്കുള്ള അസ്ത്രചിഹ്നം അമർത്തുക. തുടർന്നു വരുന്ന സ്‌ക്രീനിൽ Add to Dashboard for Virtual RC എന്ന ബട്ടൺ അമർത്തുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ നമ്മുടെ വണ്ടിയുടെ ഷാസി നമ്പർ അവസാനത്തെ 4 അക്കം / അക്ഷരം ഒഴികെയുള്ളതു കാണാം. ആ നാലും ആർസി നോക്കി കൃത്യമായി പൂരിപ്പിക്കുക. അതുപോലെ എൻജിൻ നമ്പറും. Verify. നമ്മുടെ Virtual RC റെഡി.

6. ഇനി ആദ്യ സ്ക്രീനിലേക്കു പോകാം. DL എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ അത് നീലയിൽ വെളുത്ത അക്ഷരമാകും. തുടർന്ന് വലതുവശത്ത് Enter DL number to get details എന്നുള്ളിടത്ത് ഡ്രൈവിങ് ലൈസൻസ് നമ്പർ പൂർണമായും അടിക്കുക. ഉദാ: 87/1234/1961. സെർച്ച് ബട്ടൺ അമർത്തുക. ഈ സമയം ജനനത്തീയതി നോക്കാൻ ചോദിക്കും. Yes അടിക്കുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ ലൈസൻസിൽ കാണിച്ച ജനനത്തീയതി തെറ്റാതെ എഴുതുക. ഉദാ: 1940 ജനുവരി 31 ന് ജനിച്ചയാൾ 31- 01- 1940 എന്ന് വേണം അടിക്കാൻ. നമ്മുടെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ വരും. Add to Dashboard for Virtual DL. വീണ്ടും ഒരു തവണ കൂടി ജനനത്തീയതി നൽകുക. Virtual DL റെഡി.

‌മുകളിൽ Dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വെർച്വൽ ആർസിയും വെർച്വൽ ഡ്രൈവിങ് ലൈസൻസും കാണാം. അവയിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിഞ്ഞുവരും. അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് വണ്ടിയുടെ ചില്ലിൽ ഓടിച്ചാൽ മതി. പരിശോധിക്കുന്ന പൊലീസുദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ എടുക്കാം.

ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ സ്വന്തം പേരിലോ സ്വന്തം ഉപയോഗത്തിലോ ഉള്ള എത്ര വാഹനങ്ങളും ചേർക്കാം. അതായത് ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവ് ഓടിക്കുമ്പോൾ കാണിക്കുവാൻ അദ്ദേഹത്തിന്റെ മൊബൈലിലും വെർച്വൽ ആർസി ചേർക്കാം.

അതുപോലെ ഒരേ വാഹനത്തിന്റെ / ലൈസൻസിന്റെ വിവരങ്ങൾ ഒന്നിലധികം മൊബൈലിലും ചേർക്കാം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x