Kerala Jobs കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

-

ആയുഷ് വകുപ്പിൽ സീനിയർ റിസർച്ച് ഓഫീസർ ഒഴിവ്

ത്രിശൂര്‍ ജില്ലയില്‍ കേരള സംസ്ഥാന മെഡിസിനൽ പ്ലാൻറ്‌സ് ബോർഡിന് കീഴിൽ വരുന്ന ആയുഷ് വകുപ്പിൽ സീനിയർ സയൻറിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിലോ മറ്റ് സ്വയംഭരണ സയൻറിഫിക് റിസർച്ച് സംഘടനകളിലോ നിലവിൽ തുടരുന്നവർക്ക് അവരുടെ വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻ ഒ സി ) സഹിതം അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2020 സെപ്റ്റംബർ 31 ആണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബോട്ടണി എം എസ് സി ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമോ, ആയുർവേദ മെഡിക്കൽ സയൻസ് ബാച്ചിലർ ഡിഗ്രിയോ ആണ് യോഗ്യത. അഗ്രികൾച്ചർ, ഫോറസ്ട്രി, തുടങ്ങിയ മേഖലകളിലുള്ള 10 വർഷത്തെ മുൻ പരിചയം അഭികാമ്യം. ശമ്പളപരിധി 40500- 85000. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് എസ് എം പി ബി കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഷൊർണൂർ റോഡിലുള്ള ആയുഷ് ഓഫീസുമായി ബന്ധപ്പെടാം. www.smpbkerala.org. ഫോൺ-0487 2323151.

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ തൊഴിലവസരം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് ഒഴിവുകൾ. സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ്, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ് ഒഴിവുകളാണുള്ളത്. വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ-എൻ.ആർ.എം, ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്‌സ്‌പെർട്ട് ഒഴിവുകളും സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ(വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് എൻ.ആർ.എം എക്‌സ്‌പെർട്ട്, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് ഒഴിവുകളും പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് എൻ.ആർ.എം എക്‌സ്‌പെർട്ട്, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് ഒഴിവുകളുമാണുള്ളത്.

എല്ലാ തസ്തികകളിലും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2020 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് നൽകും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവയുടെ വിശദാംശം www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ ഒക്‌ടോബർ 12ന് അഞ്ചിനകം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് രേഖപ്പെടുത്തണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385. വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x